'കാര്‍ത്തികേയ 2'ല്‍ നായിക അനുപമ പരമേശ്വരന്‍ തന്നെ, വീഡിയോയുമായി നടന്‍ നിഖില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഓഗസ്റ്റ് 2021 (17:17 IST)
പ്രേമത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരന്‍ തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്ക് ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളതും. ഇപ്പോഴിതാ നിഖില്‍ സിദ്ധാര്‍ത്ഥയുടെ 'കാര്‍ത്തികേയ 2'ല്‍ നായിക അനുപമയാണെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി.
ഇതൊരു ത്രില്ലര്‍ ചിത്രം കൂടിയാണ്. ചിത്രീകരണ സംഘത്തിനൊപ്പം അനുപമ ചേര്‍ന്നു. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ആവേശഭരിതനാണെന്നും താരം പറയുന്നു.
 
കാര്‍ത്തികേയയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ചന്ദൂ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.നിഖില്‍ ഡോക്ടറുടെ വേഷത്തിലാണ് എത്തുക. 18 പേജസ് എന്ന ചിത്രത്തിലും നിഖിലും അനുപമയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍