വെബ് സീരീസിൽ കൈവെച്ച് ജീത്തു ജോസഫ്, സീക്രട്ട് സ്റ്റോറീസിൽ നായികയാകുന്നത് മീന

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (21:16 IST)
Meena Jeethu joseph
സിനിമയ്ക്ക് പിന്നാലെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും അരങ്ങേറ്റത്തിനൊരുങ്ങി ജീത്തു ജോസഫ്. ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ഒരുങ്ങുന്ന ജീത്തു ജോസഫിന്റെ സീക്രട്ട് സ്‌റ്റോറീസ് എന്ന സീരീസില്‍ മീനയാകും നായിക. സുമേഷ് നന്ദകുമാറാണ് സീരീസ് സംവിധാനം ചെയ്യുക.
 
ആന്തോളജി സീരീസില്‍ മീനയ്‌ക്കൊപ്പം സഞ്ജന ദീപുവും ഹക്കീം ഷാജഹാനുമുണ്ട്. വിനീതും സീരീസില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച റിലീസായ ആനന്ദപുരം ഡയറീസാണ് മീനയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ഏറെ നാളുകള്‍ക്ക് ശേഷം കോളേജില്‍ പഠിക്കാനെത്തുന്ന സ്ത്രീയായാണ് സിനിമയില്‍ മീന വേഷമിട്ടത്. തമിഴ് നടന്‍ ശ്രീകാന്ത്, മനോജ് കെ ജയന്‍, മാലാ പാര്‍വതി,സിദ്ധാര്‍ഥ് ശിവ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article