'മഹാരാജാസും കൂട്ടുകാരികളും', 25 വര്‍ഷങ്ങള്‍ മുമ്പത്തെ ചിത്രങ്ങളുമായി സംവിധായകന്‍, ആളെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

വ്യാഴം, 24 നവം‌ബര്‍ 2022 (11:13 IST)
സംവിധായകന്‍ ആഷിഖ് അബു തന്റെ കോളേജ് കാലത്തെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്. സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയാണ് അദ്ദേഹം. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് 1997ല്‍ എടുത്ത ചിത്രമാണ് ഇതൊന്നും ആഷിഖ് കുറിക്കുന്നു.
 
എറണാകുളം മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന സമയത്തെ ചിത്രം കൂടിയാണിത്.വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമായ ആഷിഖ് അബു വിദ്യാര്‍ത്ഥി സംഘടന അധ്യക്ഷനായും പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aashiq Abu (@aashiqabu)

12 ഏപ്രില്‍ 1978ന് ജനിച്ച സംവിധായകന് 44 വയസ്സാണ് പ്രായം.
 
കമലിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ആഷിഖ് അബു 2009 -ല്‍ പുറത്തിറങ്ങിയ ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി മാറിയത്.സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍