'എകെ 62' എപ്പോള്‍? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (11:32 IST)
'തുനിവ്' വിജയത്തിനുശേഷം അജിത്തിന്റെ പുതിയ സിനിമ ഒരുങ്ങുകയാണ്.വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന 'എകെ 62'ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ജനുവരിയില്‍ തുടങ്ങാന്‍ ആയിരുന്നു നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്.
 
നിലവില്‍ യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അജിത്ത്. നടന്‍ തിരിച്ചെത്തിയ ശേഷം ഷൂട്ട് തുടങ്ങും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹൈദരാബാദിലുമായി ചിത്രീകരണം നടക്കും.
 
'തുനിവ്' ഒടിടി റിലീസ് അടുത്തമാസം ഉണ്ടാകാനാണ് സാധ്യത.നെറ്റ്ഫ്‌ലിക്‌സിലായിരിക്കും അജിത്ത് ചിത്രം എത്തുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍