പുതിയ ഉയരങ്ങള്‍ തേടി അജിത്ത്, തുനിവ് കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ചൊവ്വ, 24 ജനുവരി 2023 (15:00 IST)
മികച്ച ഓപ്പണിങ് കളക്ഷനോടെ മുന്നേറിയ തുനിവ് പിന്നീടുള്ള ദിവസങ്ങളില്‍ താഴേക്ക് പോയി.എന്നിരുന്നാലും, ചിത്രത്തിന് 200 കോടി കളക്ഷന്‍ നേടാനായി.
 
ജനുവരി 23 ന് 13 ദിവസത്തെ പ്രദര്‍ശനം വിജയകരമായി തുനിവ് പൂര്‍ത്തിയാക്കി.തമിഴ്നാട്ടില്‍ നിന്ന് 110 കോടിയിലധികം ചിത്രം നേടി. സിനിമയുടെ ആഭ്യന്തര കളക്ഷന്‍ ഏകദേശം 155 കോടി രൂപയാണ്.
 
കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളില്‍ നിരവധി വിദേശ ലൊക്കേഷനുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ വിജയുടെ 'വാരിസ്' 7 ദിവസം കൊണ്ട് 200 കോടി പിന്നിട്ടിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍