Dipika Kakar: നടി ദീപിക കക്കറിന് കരളിൽ ട്യൂമർ, വെളിപ്പെടുത്തി ഭർത്താവായ ഷോയ്ബ് ഇബ്രാഹിം

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (17:54 IST)
പ്രശസ്ത ഹിന്ദി ടെലിവിഷന്‍ നടി ദീപിക കക്കറിന് കരളില്‍ ട്യൂമര്‍ കണ്ടെത്തിയതായി വെളിപ്പെടുത്തി ഭര്‍ത്താവ് ഷോയിബ് ഇബ്രാഹിം. സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് ഇന്ത്യയുടെ ആദ്യ സീസണിലാണ് ദീപിക അവസാനമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദീപിക ഷോയില്‍ നിന്ന് സ്വമേധയാ പിന്മാറിയതിന് പിന്നാലെയാണ് വിവരം പുറത്തുവരുന്നത്. ചണ്ഡീഗഢില്‍ ആയിരിക്കെ ദീപികയ്ക്ക് വയറുവേദന ആരംഭിച്ചെന്നും തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് ട്യൂമര്‍ തിരിച്ചറിഞ്ഞതെന്നും ഭര്‍ത്താവായ ഷോയ്ബ് തന്റെ വ്‌ളോഗിലൂടെ അറിയിച്ചു. ആദ്യം അസിഡിറ്റി ആകുമെന്നാണ് കരുതിയതെന്നും എന്നാല്‍, വേദന കുറയാതായതോടെയാണ് ഡോക്ടറെ കണ്ടെതെന്നും ഷോയ്ബ് പറയുന്നു.
 
രക്തപരിശോധന നടത്തിയ ശേഷം.മേയ് അഞ്ച് വരെ അവള്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുകയും ഈ സമയത്ത് വേദന കുറയുകയും ചെയ്തിരുന്നു. എന്നാല്‍, അധികം വൈകാതെ വീണ്ടും വേദന അനുഭവപ്പെട്ടു തുടങ്ങി. ഇതിനിടെയാണ് രക്തപരിശോധന ഫലങ്ങളും ലഭിച്ചത്. ഇതിലാണ് അണുബാധയുടെ കാര്യം വ്യക്തമായത്.പിന്നീട് ഒരു സിടി സ്‌കാന്‍ നടത്തിയപ്പോള്‍ കരളിന്റെ ഇടതുവശത്ത് ഒരു ട്യൂമര്‍ കണ്ടെത്തി. ഇതിന് ഒരു ടെന്നീസ് ബോളിന്റെ വലിപ്പമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. പറഞ്ഞു. ദീപികയ്ക്ക് ബിനൈന്‍ ട്യൂമറാണെന്നും ഷോയ്ബ് പറഞ്ഞു. 
 
 ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദീപിക, 'ശക്തി', 'കുങ്കും ഭാഗ്യ' തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളില്‍ ദീപിക കക്കര്‍ അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് ഇന്ത്യയുടെ ആദ്യ സീസണിനിടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം താരം പിന്മാറിയത്.2018-ലാണ് ദീപിക കക്കറും ഷൊയ്ബ് ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇവര്‍ക്ക് റുഹാന്‍ എന്ന പേരുള്ള ഒരു മകനുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍