തങ്കമണിയും ചതിച്ചു, ഹിറ്റടിക്കാൻ ഒടുവിൽ അഞ്ച് നായികമാർക്കൊപ്പം ദിലീപെത്തുന്നു, പവി കെയർ ടേക്കർ ഏപ്രിലിൽ

അഭിറാം മനോഹർ

വെള്ളി, 15 മാര്‍ച്ച് 2024 (19:36 IST)
Pavi care ,Dileep
ബോക്‌സോഫീസില്‍ ഏറെക്കാലമായി ഒരു ഹിറ്റുകളില്ലാതെയാണ് ദിലീപ് മലയാള സിനിമയില്‍ തുടരുന്നത്. ഏറെ മുതല്‍ മുടക്കിലെത്തി മുംബൈ അധോലോകത്തിന്റെ കഥ പറഞ്ഞ ബാന്ദ്രയ്ക്ക് പുറമെ തങ്കമണി കൂടി ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഏപ്രിലില്‍ റിലീസ് ചെയ്യാനിരിക്കുന്ന പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപിന്റെ ഇനിയുള്ള പ്രതീക്ഷകള്‍. ഡിയര്‍ ഫ്രണ്ട് എന്ന സിനിമയ്ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏപ്രില്‍ 26നാകും റിലീസ് ചെയ്യുക.
 
ജൂഹി ജയകുമാര്‍,ശ്രേയ രുഗ്മിണി,റോസ്മിന്‍,സ്വാതി,ദിലിന രാമകൃഷ്ണന്‍ എന്നിങ്ങനെ അഞ്ച് നായികമാരാണ് ഇക്കുറി ദിലീപ് ചിത്രത്തിലുള്ളത്. ഇവര്‍ക്ക് പുറമെ ജോണി ആന്റണി,രാധിക ശരത്കുമാര്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,സ്ഫടികം ജോര്‍ജ്,ഷാഹി കബീര്‍ എന്ന് തുടങ്ങി വലിയ താരനിരയും സിനിമയില്‍ അണിനിരക്കുന്നു. ഗ്രാന്‍ഡ് പ്രൊഷക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് സിനിമ നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍