കുഞ്ഞിരാമായണത്തിലേക്ക് ധ്യാന്‍ വന്നത് എന്നെ പറ്റി മനസ്സിലാകാത്തത് കൊണ്ടാണ്:ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്
ശനി, 24 ഓഗസ്റ്റ് 2024 (09:34 IST)
ധ്യാന്‍ ശ്രീനിവാസന്റെയും ബേസില്‍ ജോസഫിന്റെയും ആദ്യ സിനിമ ആയിരുന്നു തിര. ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് വിനീത് ശ്രീനിവാസനായിരുന്നുവെന്ന് ബേസില്‍ പറയുന്നു. എന്നാല്‍ സെറ്റില്‍ എത്തിയ തനിക്ക് അവരുമായി അടുക്കാന്‍ പറ്റിയില്ലെന്നും ആ സമയത്ത് നായകനായ ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ കെയറിങ്ങിനെ കുറിച്ച് തുറന്നു പറയുകയാണ് ബേസില്‍ ജോസഫ്.
 
'തിരയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. എന്റെയും ധ്യാനിന്റെയും ആദ്യത്തെ സിനിമയായിരുന്നു അത്. ആ സിനിമയിലേക്ക് എന്നെ വിനീതേട്ടനാണ് വിളിച്ചത്. അതിന്റെ സെറ്റില്‍ എത്തിയപ്പോള്‍ എനിക്ക് പെട്ടെന്ന് അവരുമായി അടുക്കാന്‍ പറ്റിയില്ല. കാരണം സിനിമയെപ്പറ്റി അധികം നോളേജില്ലാത്ത ആളായിരുന്നു ആ സമയത്ത് ഞാന്‍. ബാക്കിയുള്ളവര്‍ ആണെങ്കില്‍ മൊത്തം ടാലന്‍ഡഡ് ആയിട്ടുള്ളവരാണ്. എന്റെ അവസ്ഥ കണ്ടിട്ട് അവന്‍ എന്നോട് കമ്പനിയായി. 
 
അവന്റെ ആദ്യത്തെ സിനിമയായിരുന്നെങ്കില്‍ കൂടി ഹീറോ എന്ന പ്രിവിലേജ് അവന് ഉണ്ടായിരുന്നു. ആ സിനിമയുടെ ഷൂട്ട് തീരുന്ന വരെ അവന്‍ എന്നെ കെയര്‍ ചെയ്തു. അന്ന് എന്നെ പറ്റി മനസ്സിലാകാത്തത് കൊണ്ടാണ് കുഞ്ഞിരാമായണത്തിലേക്ക് ഞാന്‍ വിളിച്ചപ്പോള്‍ അവന്‍ വന്നത്. പരസ്പരം കാണുമ്പോള്‍ കളിയാക്കുന്നതും ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുന്നതും ഈ ഒരു കാരണം കൊണ്ടാണ്',- ബേസില്‍ ജോസഫ് പറഞ്ഞു
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article