ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന 'ധ്രുവ നച്ചത്തിരം' ,കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ശനി, 25 ഫെബ്രുവരി 2023 (17:06 IST)
ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന 'ധ്രുവ നച്ചത്തിരം' (ഡിഎന്‍)നായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സ്‌പൈ-ത്രില്ലറിന്റെ റിലീസ് വിവരങ്ങളാണ് പുറത്തുവരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികള്‍ ഹാരിസ് ജയരാജ് തുടങ്ങിയിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
<

Started the Background score for @menongautham ‘s film #Dhruvanatchathiram. in Dolby 9.1.4 See you soon in theatres.

— Harris Jayaraj (@Jharrisjayaraj) February 25, 2023 >
2023 സമ്മര്‍ റിലീസ് ആയി ചിത്രം പ്രദര്‍ശനത്തിന് എത്താനാണ് സാധ്യത. 7 രാജ്യങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.
 
 വിക്രം രഹസ്യ ഏജന്റായ ജോണിന്റെ വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്.റിതു വര്‍മയാണ് ചിത്രത്തിലെ നായിക. ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വാമി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article