രജനിക്കൊപ്പം മോഹന്‍ലാലും ! 'ജയിലര്‍' ചിത്രീകരണത്തിനായി നടന്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 6 ജനുവരി 2023 (11:02 IST)
രജനികാന്ത് 'ജയിലര്‍'എന്ന സിനിമയുടെ ജോലികളിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
 
മുഴുനീള വേഷത്തില്‍ അല്ല മോഹന്‍ലാല്‍ എത്തുന്നത്.അതിഥി വേഷത്തില്‍ ലാല്‍ അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ട് ആണ് താരത്തിന് ഉണ്ടാവുക. കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ ഉണ്ട്.രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നു.
 
നെല്‍സണ്‍ ദിലീപ് കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.ആക്ഷന്‍ കൊറിയോഗ്രാഫറായി സ്റ്റണ്ടി ശിവയും ടീമിനൊപ്പം ഉണ്ട്.വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍