ആദ്യമെത്തുക നായകനായി, പിന്നീട് സംവിധായകനായി 2 ചിത്രങ്ങൾ: 2024ൽ ധനുഷിനെ കാത്തിരിക്കുന്നത്

അഭിറാം മനോഹർ
ഞായര്‍, 7 ജനുവരി 2024 (17:55 IST)
2023 തമിഴ് സിനിമയെ സംബന്ധിടത്തോളം മികച്ച വര്‍ഷമായിരുന്നു. വലിയ വിജയങ്ങള്‍ക്കൊപ്പം തന്നെ മികച്ച സിനിമകളെന്ന് പേരെടുത്ത ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ തമിഴ് സിനിമയ്ക്ക് കഴിഞ്ഞ വര്‍ഷം സാധിച്ചിരുന്നു. 2024ലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രതീക്ഷയുള്ള ഒരുപറ്റം വേറെയും സിനിമകള്‍ തമിഴകത്ത് നിന്നും വരാനുണ്ട്. 
 
നായകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ധനുഷ് സാന്നിധ്യം അറിയിക്കുന്ന വര്‍ഷമാകും 2024. തമിഴകത്ത് പുതുമുഖ സംവിധായകരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അരുണ്‍ മധീശ്വരന്‍ ഒരുക്കുന്ന ക്യാപ്റ്റന്‍ മില്ലറാണ് 2024ൽ ധനുഷിന്റേതായി പുറത്തിറങ്ങാനുള്ള ആദ്യ സിനിമ. ധനുഷ് ടൈറ്റില്‍ റോളില്‍ എത്തുന്ന സിനിമയില്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ഒരു സുപ്രധാന വേഷത്തിലെത്തും. സംവിധായകനെന്ന നിലയില്‍ 2 ചിത്രങ്ങളാണ് 2024ല്‍ ധനുഷ് ചെയ്യുന്നത്. ധനുഷിന്റെ അന്‍പതാം ചിത്രമായി ഒരുങ്ങുന്ന ആദ്യ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ധനുഷ് തന്നെയാകും ചിത്രത്തിൽ നായക കഥാപാത്രത്തെയും അവതരിപ്പിക്കുക. അതേസമയം ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാം സിനിമയില്‍ മലയാളി താരങ്ങളായ മാത്യൂ,അനശ്വര,പ്രിയ വാര്യര്‍ എന്നിവരടങ്ങുന്ന പുതുമുഖ താരങ്ങളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article