നാഗ്പൂർ കലാപത്തിന് കാരണം ഛാവ സിനിമ, ഔറംഗസേബിനെതിരെ മറാത്ത വികാരം ആളിക്കത്തിച്ചു, വിമർശനവുമായി ഫഡ്നാവിസ്
ഛത്രപതി സംബാജിയുടെ ജീവചരിത്രം പറഞ്ഞ ഛാവ എന്ന സിനിമയില്‍ വിക്കി കൗശലാണ് നായകനായത്. മുഗള്‍ സാമ്രാജ്യത്തിനെതിരെ മറാത്ത സാമ്രാജ്യം നടത്തിയ പോരാട്ടമാണ് സിനിമ പറയുന്നത്. ഛാവ സിനിമ ഔറംഗസേബിനെതിരായ ജനരോഷം ആളിക്കത്തിച്ചതായാണ് ഫഡ്‌നാവിസ് വ്യക്തമാക്കിയത്. അതേസമയം നാഗ്പൂര്‍ കലാപം നിര്‍ഭാഗ്യകരമായെന്നും ഡബിള്‍ എഞ്ചില്‍ സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.