ഇനിയൊന്നും വേണ്ട എന്ന് കരുതി പോയ ഞാൻ തിരിച്ചുവരാന്‍ കാരണം ആ നടന്‍; ഭാവന പറയുന്നു

നിഹാരിക കെ.എസ്

ബുധന്‍, 19 മാര്‍ച്ച് 2025 (13:45 IST)
തന്റെ ജീവിതത്തിൽ അപ്രതീക്ഷമായി സംഭവിച്ച ചില കാര്യങ്ങളെ തുടർന്ന് നടി ഭാവന കരിയറിൽ ഒരു ബ്രേക്ക് എടുത്തിരുന്നു. എന്നാൽ, അഭിനയം തന്നെ വേണ്ടെന്നായിരുന്നു താൻ ആദ്യം തീരുമാനിച്ചിരുന്നതെന്ന് ഭാവന തുറന്നു പറയുന്നു. അഭിനയത്തിലേക്ക് തിരിച്ചു വരണം എന്ന് അപ്പോള്‍ ആലോചിച്ചിരുന്നില്ലെന്നും ഇനിയൊന്നും വേണ്ട എന്ന ചിന്താഗതിയായിരുന്നുവെന്നും ഭാവന പറയുന്നു. പക്ഷേ തിരിച്ചുവരാന്‍ കാരണം പൃഥ്വിരാജും ആദം ജോണ്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആണെന്ന് ഭാവന പറയുന്നു.
 
'ആ സംഭവം നടക്കുന്നതിന് മുന്‍പ് ഞാന്‍ ആദ്യം ജോണ്‍ എന്ന സിനിമകമ്മിറ്റ് ചെയ്തിരുന്നു. സ്‌കോട്ട്‌ലാന്റിലാണ് ഷൂട്ട്, 15 ദിവസത്തെ ഷെഡ്യൂള്‍ ഉണ്ട്. പക്ഷേ പിന്നീട്, ഈ ഒരു മാനസികാവസ്ഥയില്‍ സ്‌കോട്ട്‌ലാന്റില്‍ പോകാനും ഷൂട്ടിങില്‍ പങ്കെടുക്കാനുമൊന്നും ഞാന്‍ ഓകെ ആയിരുന്നില്ല. എനിക്ക് ബ്രേക്ക് വേണം , നിങ്ങള്‍ വേറെ ആളെ നോക്കിക്കോളൂ എന്ന് ഞാന്‍ ടീമിനോട് പറഞ്ഞു.
 
പക്ഷേ പൃഥ്വിരാജും ആദം ജോണിന്റെ സംവിധായകനും പ്രൊഡ്യൂസറും അടക്കം മറ്റു ടീമും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. താന്‍ ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങളും പോകുന്നുള്ളൂ, ഈ സിനിമയും ചെയ്യുന്നുള്ളൂ. നീ ബ്രേക്ക് എടുത്തോളൂ, എപ്പോള്‍ ഓകെ ആണെന്ന് തോന്നുന്നുവോ അപ്പോള്‍ ചെയ്യാം എന്ന് പറഞ്ഞ് എനിക്ക് വേണ്ടി കാത്തിരുന്നു. അപ്പോള്‍ പിന്നെ തിരിച്ചുവരാതെ തരമില്ലായിരുന്നു. അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്', എന്ന് ഭാവന പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍