ഗർഭകാലവും പ്രണയഭരിതം, നിറവയറുമായി ദീപിക, ചേർത്തുപിടിച്ച് രൺവീർ സിങ്

അഭിറാം മനോഹർ
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (15:53 IST)
Deepika padukone
തങ്ങളുടെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. അമ്മയാകുന്നതിന് മുന്‍പ് ദീപിക നടത്തിയ മറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാകുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നാല് ഔട്ട്ഫിറ്റുകളിലാണ് ചിത്രങ്ങളില്‍ ദീപിക പ്രത്യക്ഷപ്പെടുന്നത്.
 
ദീപിക തനിച്ചുള്ളതും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങുമൊത്തുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൃണയഭരിതരായി ദീപികയെ ചേര്‍ത്ത് പിടിച്ച് കഴുത്തില്‍ ചുംബിക്കുന്ന രണ്‍വീറിനെയും ചിത്രങ്ങളില്‍ കാണാം. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. കല്‍ക്കി 2898 എ ഡിയാണ് ദീപികയുടേതായി അവസാനമിറങ്ങിയ സിനിമ. 2018 നവംബര്‍ 14നായിരുന്നു ഇരുവരുടെയും വിവാഹം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article