ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലേ? അകത്താകുമോ? - പ്രയാഗ മാർട്ടിന് നേരെ സൈബർ ആക്രമണം

നിഹാരിക കെ എസ്
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (10:14 IST)
കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിക്കുമെതിരെ സൈബർ ആക്രമണം. ഇരുവരും ഓം പ്രകാശിനെ നേരിൽ കണ്ടതായി അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇതാണ് സൈബർ ആക്രമണത്തിന് കാരണമായത്. 
 
‘ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ’, ‘ആ ശ്രീനാഥ് ഭാസി മോനും മോളും അകത്താകുമോ’, ‘നീ ഓം പ്രകാശ് ന്റെ ആൾ ആണ് എന്നൊക്ക കേൾക്കുന്നു ശെരി ആണോ അകത്തു പോകുമോ’ എന്നെല്ലാമാണ് കമന്റുകളിൽ ചിലത്. പ്രയാഗ അടുത്തിടെയായി പോസ്റ്റ് ചെയ്ത പല ചിത്രങ്ങളിലായാണ് കമന്റ്. ലുക്കിന്റെ പേരിലുമുണ്ട് കമന്റ്. ‘പ്രയാഗയുടെ മുടിയുടെയും ഡ്രസിങ് സ്റ്റൈലും കണ്ടപ്പോ മുൻപേ ഡൌട്ട് തോന്നിയിരുന്നു. എന്തേലും പറഞ്ഞാൽ സദാചാര പോലീസ് ആയിപ്പോകുന്ന കാലം അല്ലേ' എന്നൊക്കെയാണ് കമന്റുകൾ.
 
ലഹരി വിൽപ്പന നടന്നുവെന്ന് സംശയമുള്ള ഓം പ്രകാശിന്റെ ഈ മുറിയിലെത്തിയവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. വാർത്ത പുറത്തുവന്ന ഉടൻ തന്നെ പ്രതികരണവുമായി നടിയുടെ അമ്മ രംഗത്ത് വന്നിരുന്നു. ആരോപണം ജിജി മാർട്ടിൻ നിഷേധിച്ചു. പ്ര​യാ​ഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂവെന്നും അവൾക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നുമാണ് ജിജി മനോരമ ന്യൂസിനോട് പറഞ്ഞത്. 
 
ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരുടെ ജാമ്യഹർജി പരി​ഗണിക്കവെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളുള്ളത്. കൂടുതൽ അന്വേഷണത്തിനായി ഓം പ്രകാശിനെയും ഷിഹാസിനെയും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇരുവർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 
 
സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ബാലതാരമായാണ് പ്രയാഗ മലയാള സിനിമയിലെത്തുന്നത്. അതിനുമുമ്പ് പരസ്യ ചിത്രത്തിൽ മോഡൽ ആയി വന്നുരുന്നു. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഒരു അതിഥി വേഷവും പ്രയാഗയുടേതായി ഉണ്ട്. തമിഴ് സിനിമാ ലോകമാണ് പ്രയാഗ മാർട്ടിനെ നായികയായി രംഗപ്രവേശം ചെയ്യിപ്പിച്ചത്. പിസാസ് എന്ന സിനിമയിൽ ഭവാനി എന്ന റോൾ ചെയ്തത് പ്രയാഗ മാർട്ടിൻ ആണ്. ഇതിനുശേഷം ഒരു മുറൈ വന്ത് പാർത്തായ, പാവ, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങൾ പ്രയാഗ കൈകാര്യം ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article