ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു, കൊവിഡ് പോസിറ്റീവായതിന് പിന്നാലെ വരുൺ ധവാൻ

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (19:48 IST)
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് അഭിനേതാവ് വരുൺ ധവാൻ കൊവിഡ് പോസിറ്റീവായത്. തന്റെ പുതിയ ചിത്രമായ കൂലി നമ്പർ വണ്ണിന്റെ പ്രമോഷൻ തിരക്കുകൾക്കിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോളിതാ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങൾ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.
 
താൻ കൂറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് താരം പറയുന്നത്. നിർമാതാക്കൾ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. എന്നാൽ ജീവിതത്തിൽ അസംഭ്യവ്യമായ ഒന്നില്ലല്ലോ ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്ന് തോന്നുന്നു. അതിനാൽ നിങ്ങളും കുറച്ചധികം ശ്രദ്ധിക്കുക താരം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article