ബിഗ് ബോസ് മലയാളം ആറാം സീസണ്‍ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പുതുമ കൊണ്ടുവരാന്‍ അണിയറക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നതാണ് ഇത്തവണത്തെ ടാഗ് ലൈന്‍. പല പുതുമകളും ഇതിനോടൊപ്പം തന്നെ പ്രേക്ഷകര്‍ കണ്ടതാണ്. അതിലൊന്നാണ് സിഐഡി രാംദാസിന്റെ സാന്നിധ്യം.
പട്ടണപ്രവേശം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണിത്. രാംദാസിന് ഒരു ഡ്യൂട്ടി ഉണ്ട്.ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ നിരീക്ഷിച്ചുകൊണ്ട് ഈ കഥാപാത്രം അദൃശ്യമായി വീടിനകത്ത് ഉണ്ടാകും. ഇടയ്ക്ക് എല്‍സിഡി വാളിലൂടെ പ്രത്യക്ഷനാക്കുന്ന രാംദാസ് മത്സരാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്യും.
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ഉദ്ഘാടന എപ്പിസോഡില്‍ മോഹന്‍ലാല്‍ രാംദാസുമായി ആശയവിനിമയം നടത്തുന്നത് രസകരമായ കാഴ്ചയായിരുന്നു. മത്സരാര്‍ത്ഥികളുമായി വിശേഷങ്ങള്‍ പങ്കിടാന്‍ എത്തിയ സിഐഡി രാംദാസിനെ പുതിയ പ്രൊമോ വീഡിയോയില്‍ കാണാന്‍ ആകുന്നു. ഇതുവരെയുള്ള സീസണുകളില്‍ കാണാത്ത പുതുമയെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും നോക്കിക്കാണുന്നത്.
ഇത്തവണത്തെ പ്രത്യേകതകള്‍ ഒന്നാണ് പവര്‍ റൂം. സാധാരണ ഒന്നോ രണ്ടോ കിടപ്പ് മുറികളാണ് ഉണ്ടാകുക. ഇത്തവണ അത് നാലെണ്ണമാണ്. മൂന്ന് ചെറിയ മുറികളും ഒരു വലിയ മുറിയുമാണ് ഉള്ളത്. ഇതിലെ വലിയ മുറിയുടെ പേരാണ് പവര്‍ റൂം.ഇവിടുത്തെ താമസക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പല സവിശേഷ അധികാരങ്ങളുമുണ്ട്. ഇവരാണ് ബിഗ് ബോസ് വീട്ടിലെ പരമാധികാരികള്‍. എന്നാല്‍ പവര്‍ഹൗസില്‍ ഉള്ളവര്‍ തങ്ങളുടെ അധികാരം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന പരാതിയും ബിഗ് ബോസ് അടുത്തിടെ ഉന്നയിച്ചിരുന്നു.