കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2020 (12:41 IST)
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു. അധിപനിലെ ശ്യാമ മേഘമെ നീ, കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗായികയോ', ദേവതാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ തുടങ്ങി നിരവധി ഹിറ്റ്​ഗാനങ്ങളുടെ രചയിതാവാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
 
1978ൽ ആശ്രമം എന്ന സിനിമയ്‌ക്ക് വേണ്ടി അപ്‌സരകന്യക എന്ന ഗാനം എഴുതികൊണ്ടാണ് ചുനക്കര രാമൻകുട്ടി സിനിമ രംഗത്തേക്ക് കടന്നുവന്നത്. ആകാശവാണിക്കുവേണ്ടി നാടകങ്ങൾ എഴുതിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article