ഐശ്വര്യ റായുടെ നന്ദിനി,പൊന്നിയിന്‍ സെല്‍വനിലെ മലയാളി മുഖങ്ങള്‍, ഫോട്ടോഷൂട്ടിന് പിന്നിലെ കഷ്ടപ്പാട്

കെ ആര്‍ അനൂപ്
ബുധന്‍, 26 ഒക്‌ടോബര്‍ 2022 (11:52 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്.പൊന്നിയിന്‍ സെല്‍വനിലെ നന്ദിനിയെ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നടി സൂര്യ മേനോന്‍.
 
സൂര്യയുടെ വാക്കുകളിലേക്ക്
 
ഏതൊരു കഠിന ഹൃദയന്റേയും മനം മയക്കുന്ന സൗന്ദര്യവും നാഗത്തിന് സമാനമായ സ്വഭാവവുമുള്ള അപ്‌സരസ്സാണ് നന്ദിനി. അടങ്ങാത്ത, കനലെരിയുന്ന, നീറുന്ന പകയുമായി ചിരിച്ചു മയക്കുന്ന കപട മുഖവുമായി കുതന്ത്രങ്ങള്‍ നെയ്ത് ചോള വംശത്തിന്റെ ഉന്മൂലനം സ്വപ്നം കണ്ടു കഴിയുന്ന വിഷ സര്‍പ്പം.
 
നന്ദിനിയുടെ പകയിലൂടെയാണ് പൊന്നിയിന്‍ ശെല്‍വന്റെ കഥ പോലും സഞ്ചരിക്കുന്നത്. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ എഴുത്തിന് മണിരത്‌നം ജീവന്‍ വെപ്പിച്ചപ്പോള്‍ അഭിനയ സാധ്യതകള്‍ ഏറെയുള്ള നന്ദിനിയെ വിശ്വ സുന്ദരി അതിമനോഹരമായി പകര്‍ന്നാടി.
 
ഇന്ത്യന്‍ സിനിമയുടെ മുഖങ്ങളില്‍ ഒന്നായ ഐശ്വര്യ റായ് ഗംഭീരമായി പകര്‍ന്നാടിയ നന്ദിനിയുടെ ചെറിയൊരു പുനഃസൃഷ്ടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshna Ann Roy (@roshna.ann.roy)

 
നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയി ആണ് ഈ മേക്കോവറിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
 
സംവിധാനവും നിര്‍മ്മാണവും: റോഷ്‌ന ആന്‍ റോയി. ഫോട്ടോഗ്രാഫര്‍:ഷെറിന്‍ എബ്രഹാം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article