'ചന്ദ്രമുഖി 2' ആദ്യദിനം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (15:37 IST)
കോമഡി ഹൊറര്‍ 'ചന്ദ്രമുഖി 2' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്.പി.വാസു സംവിധാനം ചെയ്ത സിനിമയില്‍ രാഘവ ലോറന്‍സും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ചന്ദ്രമുഖി 2'ന് പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. റിലീസ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
ആദ്യ ദിനം ബോക്സ് ഓഫീസില്‍ 7.5 കോടി ഗ്രോസ് നേടാന്‍ സിനിമയ്ക്കായി.
ആദ്യ ഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ 'ചന്ദ്രമുഖി 2' ഒന്നുമല്ലെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുമ്പോള്‍, ചന്ദ്രമുഖിയിലെ ജ്യോതികയുടെ കഥാപാത്രം ആളുകളുടെ മനസ്സില്‍ പതിഞ്ഞതിനാല്‍ ജ്യോതികയ്ക്ക് പകരക്കാരിയായി മറ്റാര്‍ക്കും ആ കഥാപാത്രത്തെ ഭംഗിയാക്കാന്‍ ആവില്ല എന്നാണ് മറ്റുചിലര്‍ പറയുന്നത്.
 
രണ്ടാം ഭാഗത്തില്‍ വേട്ടയ്യന്‍ രാജാവായി രാഘവ ലോറന്‍സും ചന്ദ്രമുഖിയായി കങ്കണ റണാവത്തും വേഷമിടുന്നു. വടിവേലു, മഹിമ നമ്പ്യാര്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍