സെലിബ്രിറ്റി ക്രിക്കറ്റ് ലീഗും അമ്മയും തമ്മില്‍ ഉടക്ക്; മോഹന്‍ലാല്‍ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു, തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും താരം !
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് താരസംഘടനയായ അമ്മയും മോഹന്‍ലാലും പിന്‍മാറി. സിസിഎല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ സീസണില്‍ ഒഴിവായതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ദ ഫോര്‍ത്ത് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ പിന്മാറി. തന്റെ ചിത്രങ്ങള്‍ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും മോഹന്‍ലാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്‍ നയിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന് ഇതോടെ അമ്മ സംഘടനയുമായി യാതൊരു ബന്ധവുമില്ല. സ്വന്തം നിലയ്ക്കാണ് കേരള സ്‌ട്രൈക്കേഴ്‌സ് സിസിഎല്ലില്‍ മത്സരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു. ഈ സീസണില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. രണ്ടിലും കേരള ടീം തോറ്റു.