ഇനി സേതുരാമയ്യറിലേക്കുള്ള പരകായ പ്രവേശനം; സിബിഐ അഞ്ചാം ഭാഗത്തിനു തുടക്കം, പൂജ കഴിഞ്ഞു

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (10:33 IST)
മലയാളികളെ കോരിത്തരിപ്പിച്ച കുറ്റാന്വേഷണ ചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന് തുടക്കമായി. സിബിഐ സീരിസ് അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെയായിരുന്നു. സംവിധായകന്‍ കെ.മധു, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി എന്നിവര്‍ ഭദ്രദീപം കൊളുത്തി. 
 
നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ മമ്മൂട്ടി സിബിഐ ടീമിനൊപ്പം ചേരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article