റോബിന്‍ അല്ല വില്ലന്‍? ഉണ്ണിമുകുന്ദന്റെ 'ബ്രൂസ് ലീ' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഓഗസ്റ്റ് 2022 (09:02 IST)
ഉണ്ണിമുകുന്ദന്റെ ബിഗ് ബജറ്റ് ചിത്രമാണ് 'ബ്രൂസ് ലീ' . സിനിമയില്‍ വില്ലന്റെ വേഷം ചെയ്യാന്‍ ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഔദ്യോ?ഗിക വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരം വാര്‍ത്തകള്‍ ആരും ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് ഉണ്ണി മുകുന്ദന്‍.
 
ഉണ്ണിമുകുന്ദന്റെ വാക്കുകള്‍
 
'ബ്രൂസ് ലീ' എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും ഷെയര്‍ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്, മറ്റു അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article