'മമ്മൂട്ടി ശരിക്കും കൊടുമണ്‍ പോറ്റി ആയി'; ഭ്രമയുഗം സ്പൂഫ് ചെയ്ത് എയറില്‍ കയറി ടിനി ടോം, കാണാം വീഡിയോ

രേണുക വേണു
വ്യാഴം, 4 ജൂലൈ 2024 (13:16 IST)
Mammootty and Tini Tom

വനിത ഫിലിം അവാര്‍ഡ്‌സ് 2024 ല്‍ ടിനി ടോം, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ ചേര്‍ന്നു അവതരിപ്പിച്ച കോമഡി സ്‌കിറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്പൂഫാണ് മൂവരും ചേര്‍ന്ന് അവതരിപ്പിച്ചത്. സാക്ഷാല്‍ മമ്മൂട്ടിയെ മുന്നിലിരുത്തിയാണ് ടിനി ടോം ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അനുകരിച്ചത്. ഇതിന്റെ പൂര്‍ണരൂപം വനിത യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 
 
ടിനി ടോം ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തെ അനുകരിക്കുന്നതും ഇത് തത്സമയം കണ്ടുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മുഖഭാവങ്ങളുമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഭ്രമയുഗം. ആ സിനിമയേയും മമ്മൂട്ടിയുടെ ക്ലാസിക് കഥാപാത്രമായ കൊടുമണ്‍ പോറ്റിയേയും ടിനി ടോം മോശമാക്കിയെന്നാണ് പലരുടെയും പ്രതികരണം. 
 


ടിനി ടോം പെടുമണ്‍ പോറ്റിയായി അഭിനയിക്കുമ്പോള്‍ അത് കണ്ടിരിക്കുന്ന മമ്മൂട്ടി ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ പോലെ ഉഗ്രരൂപിയായെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. 'ഇതൊക്കെ തത്സമയം കണ്ടോണ്ടിരിക്കുന്ന മമ്മൂട്ടിയുടെ അവസ്ഥ ദയനീയം തന്നെ' എന്നും വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്. 'മമ്മൂട്ടിയുടെ മുഖം കണ്ടാല്‍ അറിയാം ഈ സ്‌കിറ്റിന്റെ നിലവാരം' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.     
 

അനുബന്ധ വാര്‍ത്തകള്‍

Next Article