വാലിബന് മേലെ പറക്കാന്‍ ഭ്രമയുഗം, ഓപ്പണിങ് കളക്ഷനില്‍ പുതുചരിത്രം രചിക്കാന്‍ മമ്മൂട്ടി

കെ ആര്‍ അനൂപ്

വെള്ളി, 2 ഫെബ്രുവരി 2024 (12:02 IST)
Bramayugam Malaikottai Vaaliban
മോളിവുഡ് സിനിമ വ്യവസായവും വളര്‍ന്നുകൊണ്ടിരിക്കുന്നു. മലയാളം സിനിമയുടെ പരമ്പരാഗത വിദേശ മാര്‍ക്കറ്റ് ഗള്‍ഫ് നാട് മാത്രമായിരുന്നു ഒരു കാലത്ത്. അതില്‍ നിന്നും മാറി ലോകമെമ്പാടും മലയാള സിനിമകള്‍ കാണാന്‍ ആളുകളുണ്ട് ഇപ്പോള്‍. യൂറോപ്പിലും അമേരിക്കയിലുമൊക്കെ തരക്കേടില്ലാത്ത സ്‌ക്രീന്‍ കൗണ്ട് മലയാള ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ തന്നെയാണ് ഇതിനുദാഹരണം. ഒരേസമയം 50ലധികം രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ വാലിബന്റെ ഓപ്പണിങ് ഡേ മികച്ചതായി മാറി. ഇതേ ട്രാക്കില്‍ തന്നെയാണ് മമ്മൂട്ടിയും. ആഗോളതലത്തില്‍ മികച്ച സ്‌ക്രീന്‍ കൗണ്ടോടെ റിലീസിന് ഒരുങ്ങുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. 
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വന്‍ ഹെപ്പാണ് ഇപ്പോള്‍തന്നെ ലഭിച്ചിരിക്കുന്നത്.ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. 2023 ലെ പോലെതന്നെ 2024ലും വിജയക്കൊടി പാറിക്കാന്‍ മെഗാസ്റ്റാര്‍ തയ്യാറായിക്കഴിഞ്ഞു.
 
 മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ്. ജിസിസിക്ക് പുറത്ത് യുകെ, ഫ്രാന്‍സ്, ജോര്‍ജിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
യുകെയിലും യൂറോപ്പിലും ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച റിലീസ് ആയിരിക്കും ഇതെന്നാണ് യൂറോപ്പ് ഡിസ്ട്രിബ്യൂട്ടര്‍മാരായ 4 സീസണ്‍സ് ക്രിയേഷന്‍സ് അറിയിച്ചിരിക്കുന്നത്.
 
 
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
 
ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കുന്നു.സംഗീതം ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് മെല്‍വി ജെ.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍