കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ സജീവമാകുന്നു.പെപ്പെയെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കന്നഡ താരം അഭിനയിക്കുന്നുണ്ട്. ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുകയാണ്. ചിത്രീകരണ സംഘത്തിനൊപ്പം രാജ് ബി ഷെട്ടി ചേര്‍ന്നു.നിര്‍മ്മാതാവായ സോഫിയാ പോള്‍ പുഷ്പഹാരം നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
കാന്താര,ചാര്‍ലി,ടോബി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ നടനാണ് രാജ് ബി ഷെട്ടി. നടന്റെ മൂന്നാമത്തെ മലയാള സിനിമയാണ് ഇത്.രൗദ്ര എന്ന എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.മമ്മൂട്ടി നായകനായെത്തുന്ന 'ടര്‍ബോ'യിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് കൊല്ലത്തെ ചിത്രീകരണ സെറ്റിലേക്ക് നടന്‍ എത്തിയത്.
റിവഞ്ച് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഉള്ളില്‍ കത്തുന്ന കനലുമായി തന്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് തികച്ചും സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.