1980കളിലെ ചെന്നൈയിലെ ബോക്‌സിംഗ് മത്സരങ്ങള്‍ പ്രമേയമാക്കിയ സാര്‍പ്പട്ടൈ പരമ്പരയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. ആര്യ നായകനായെത്തിയ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ പാ രഞ്ജിത് നേറത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നുവെന്ന പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പ്രേക്ധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിക്രം നായകനായ തങ്കലാനാണ് പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രം. ഏപ്രില്‍ റിലീസായി വരുന്ന സിനിമയ്ക്ക് ശേഷമാകും ആര്യ നായകനാകുന്ന സാര്‍പ്പട്ടൈ പരമ്പരയുടെ രണ്ടാം ഭാഗം ആരംഭിക്കുക. 90 കോടി രൂപ ബജറ്റിലായിരിക്കും സിനിമ ഒരുങ്ങുക. സിനിമയ്ക്കായി ആര്യ ബോക്‌സിംഗ് പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.