രൺബീർ കപൂർ ബീഫ് ആരാധകൻ, ബ്രഹ്മാസ്ത്രയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2022 (18:34 IST)
ബോളിവുഡ് സിനിമകൾക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങൾ തുടർക്കഥയാകുന്നു. അവസാനമായി പുറത്തിറങ്ങിയ ആമിർ ഖാൻ്റെ ലാൽ സിങ്ങ് ഛദ്ദയ്ക്കെതിരെയും ബോയ്കോട്ട് ആഹ്വാനവുമായി ഒരുകൂട്ടം രംഗത്ത് വന്നിരുന്നു. രൺബീർ ആലിയ ഭട്ട് ടീമിൻ്റെ ബ്രഹ്മാസ്ത്രയ്ക്കെതിരെയാണ് പുതിയ ബഹിഷ്കരണാഹ്വാനം.
 
തൻ്റെ ഇഷ്ടഭക്ഷണമെന്തെന്ന ചോദ്യത്തിന് റെഡ് മീറ്റ് ഇഷ്ടമാണെന്നും ബീഫ് വിഭവങ്ങളുടെ വലിയ ആരാധകനാണ് താനെന്നും രൺബീർ പറയുന്ന പഴയ വീഡിയോ എടുത്തുകാട്ടിയാണ് പുതിയ ബഹിഷ്കരണ ക്യാമ്പയിൻ. അഭിമുഖത്തിൻ്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബഹിഷ്കരണ ക്യാമ്പയിൻ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article