മലയാളത്തില്‍ ഏറ്റവുമധികം ഹൈപ്പില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. ആദ്യദിനസം 750 ഓളം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്. ആദ്യം ദിനം തന്നെ വലിയ പ്രേക്ഷകപ്രതികരണം നേടി സിനിമ മുന്നേറുന്നതിനിടെ സിനിമയെ പ്രശംസിച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണൻ്റെ മകനായ ബിനീഷ് കൊടിയേരി,
ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബജറ്റ് സിനിമയില്‍ ഗുജറാത്തില്‍ കലാപം നടത്തിയത് സംഘപരിവാറാണെന്ന് പറയണമെങ്കില്‍ ചില്ലറ ധൈര്യം പോരെന്ന് എമ്പുരാനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിനീഷ് കൊടിയേരി പറയുന്നു. എമ്പുരാന്‍ സിനിമയില്‍ സയ്യിദ് മസൂദ് എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട രംഗങ്ങളിലാണ് ഗുജറാത്ത് കലാപവും പ്രതിപാദിക്കുന്നത്. ഈ രംഗങ്ങളെയാണ് ബിനീഷ് കൊടിയേരി പുകഴ്ത്തിയത്.