സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം വലിയ രീതിയിലുള്ള പ്രമോഷന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ചിത്ത എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ 2 ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഇതിലെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്. പ്രീക്വല്‍ പിന്നീട് റിലീസ് ചെയ്യും. വിക്രമിന് പുറമെ എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.