ബ്രിട്ടന്റെ ഓസ്‌കര്‍ എന്‍ട്രിയായ ഹിന്ദി സിനിമ സന്തോഷിന് ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്

അഭിറാം മനോഹർ

ബുധന്‍, 26 മാര്‍ച്ച് 2025 (20:16 IST)
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ചിത്രമായ സന്തോഷിന് ഇന്ത്യയില്‍ തിയേറ്റര്‍ റിലീസിന് അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 2025ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രമാണ് സന്തോഷ്. സന്ധ്യ സുരി സംവിധാനം ചെയ്ത സിനിമ ഒരു പോലീസ് ഇന്വെസ്റ്റിഗേഷന്‍ ചിത്രമാണ്.
 
ഒരു ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ നിയമിക്കപ്പെടുന്ന പോലീസ് സേനയില്‍ പുതുതായി ചേര്‍ന്ന ഒരു യുവ വിധവയുടെ വീക്ഷണകോണിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. സ്ത്രീവിരുദ്ധത, ജാതീയത, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വലിയ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട സിനിമ മികച്ച അരങ്ങേറ്റ ഫീച്ചറിനുള്ള ബാഫ്റ്റ നോമിനേഷന്‍ നേടിയിരുന്നു. ഷഹാന ഗോസ്വാമിയാണ് സിനിമയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍