ആലപ്പുഴ ജിംഖാന, തുടരും, ബസൂക്ക, മലയാളത്തിൽ ഇന്ന് ട്രെയ്‌ലറുകൾ റിലീസാകുമ്പോൾ അത് കാണാൻ സിനിമയുടെ എഡിറ്റർ ഇന്നില്ല

അഭിറാം മനോഹർ

ബുധന്‍, 26 മാര്‍ച്ച് 2025 (18:47 IST)
മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്റര്‍മാരില്‍ ഒരാളായിരുന്ന നിഷാദ് യൂസഫ് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു തന്റെ ജീവിതം അവസാനിപ്പിക്കുന്നത്. 2022ല്‍ തല്ലുമാലയിലൂടെ ഇന്ത്യയെങ്ങും ശ്രദ്ധിക്കപ്പെട്ട നിഷാദ് യൂസഫിന് ആ വര്‍ഷത്തെ കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളയ്ക്ക്,ചാവേര്‍ എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ എഡിറ്ററായി നിഷാദ് യൂസഫ് പ്രവര്‍ത്തിച്ചിരുന്നു.
 
 ആലപ്പുഴ ജിംഖാന, ബസൂക്ക, തുടരും എന്നീ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കവെയാണ് സിനിമാപ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നിഷാദ് യൂസഫ് ആത്മഹത്യ ചെയ്തത്. നിഷാദ് യൂസഫിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഇതില്‍ ആലപ്പുഴ ജിംഖാന, തുടരും എന്നീ സിനിമകള്‍ മറ്റൊരു എഡിറ്ററെ വെച്ചായിരുന്നു പൂര്‍ത്തിയാക്കിയത്. ഈദ് റിലീസിന് തയ്യാറെടുക്കുന്ന 3 സിനിമകളുടെയും ട്രെയ്ലര്‍ മാര്‍ച്ച് 26നാണ് റിലീസ് ചെയ്യുന്നത്.
 
 ഇതില്‍ ആലപ്പുഴ ജിംഖാന, തുടരും എന്നീ സിനിമകളുടെ ട്രെയ്ലറുകള്‍ രാവിലെ റിലീസാവുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. രാത്രി എട്ട് മണിയോടെയാണ് മമ്മൂട്ടി സിനിമയായ ബസൂക്കയുടെ ട്രെയ്ലര്‍ പുറത്തിറങ്ങുന്നത്. ഈ മൂന്ന് സിനിമകളും പക്ഷേ വാര്‍ത്തകളില്‍ നിറയുമ്പോള്‍ അത് കാണാനായി നിഷാദ് യൂസഫ് നമുക്കൊപ്പമില്ല എന്നത് സിനിമാപ്രേമികളുടെ നെഞ്ച് പൊള്ളിക്കുന്നതാണ്
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍