Thund OTT Release: ബിജുമേനോന്റെ തുണ്ട് റിലീസായി, എവിടെ കാണാം?

അഭിറാം മനോഹർ
വെള്ളി, 15 മാര്‍ച്ച് 2024 (15:06 IST)
Thundu Movie,Bijumenon Movie
ബിജുമേനോന്‍ പോലീസ് വേഷത്തിലെത്തിയ ചിത്രമായ തുണ്ട് ഒടിടി റിലീസായി. നെറ്റ്ഫ്‌ളിക്‌സിലാണ് ഈ സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളില്‍ സിനിമ കാണാന്‍ സാധിക്കും.
 
ബിജുമേനോനൊപ്പം ഷൈന്‍ ടോം ചാക്കോയാണ് സിനിമയില്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ റിയാസ് ഷെരീഫാണ് സിനിമ സംവിധാനം ചെയ്തത്. ഫെബ്രുവരി 16ന് തിയേറ്റര്‍ റിലീസായ സിനിമയ്ക്ക് കാര്യമായ പ്രകടനം ബോക്‌സോഫീസില്‍ കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നില്ല. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ജിംഷി ഖാലിദ് എന്നിവരാണ് സിനിമ നിര്‍മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article