'എന്റെ ഭാരതി എന്നാണ് സത്താറിക്ക ജയഭാരതി ചേച്ചിയെ കുറിച്ച് സംസാരിക്കുമ്പോൾ പറയുക, മരണം വരെ അതങ്ങനെയായിരുന്നു'

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (17:43 IST)
സംവിധായകൻ ബൈജു കൊട്ടാരക്കാരയുടെ ആദ്യ സിനിമ കമ്പോളം നിർമ്മിച്ചത് സത്താർ ആയിരുന്നു. നടൻ സത്താറുമായുള്ള നിണ്ട കാലത്തെ ബന്ധത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ആദ്യ സിനിമയുടെ നിർമ്മാതാവ് എന്ന് മാത്രമല്ല. ജീവിതത്തിലുടനീളം തന്റെ മുതിർന്ന സഹോദരനായിരുന്നു സത്താറിക്ക എന്ന് ബൈജു കൊട്ടാരക്കര പറയുന്നു.
 
എന്നെ ഒരു സംവിധായകൻ ആക്കിയത് സത്താറിക്കയാണ്. അദ്ദേഹ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോഴും സഹ സംവിധായകനായി തുടർന്നേനെ. മുപ്പതോളം സിനിമകളിൽ വർക്ക് ചെയ്തതിന് ശേഷമാണ് ഞാൻ സ്വതന്ത്രമായി ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. കലൂർ ഡെന്നിസ് സാറിന്റേതായിരുന്നു തിരക്കഥ. എന്നാൽ പൂജയുടെ അന്ന് നിർമ്മാതാവ് മുങ്ങി. 
 
നിരാശയോടെയാണ് ഞാൻ എറണാകുളത്ത് കലൂർ ഡെന്നിസ് സർ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോയത്. എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് സത്താറിക്ക വന്നത്. ആദ്യമായി സത്താറിക്കയെ നേരിട്ട് കാണുന്നത് അവിടെവച്ചായിരുന്നു. ഡെന്നിസ് സർ സംഭവങ്ങൾ സത്താറിക്കയോട് പറഞ്ഞു. പിന്നീട് കഥ കേട്ട സത്താറിക്ക എനിക്ക് കൈ തന്ന് ചിത്രം നിർമ്മിക്കും എന്ന് ഉറപ്പ് നൽകുകയായിരുന്നു.
 
സത്താറിക്ക കുടുംബത്തെ കുറിച്ചെല്ലാം എന്നോട് സംസാരിക്കുമായിരുന്നു. ജയഭാരതി ചേച്ചിയുമായി വേർപിരിഞ്ഞത് അദ്ദേഹത്തെ മാനസികമായി തന്നെ തളർത്തിയിരുന്നു. എന്റെ ഭാരതി എന്നാണ് ജായഭാരതി ചേച്ചിയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പറയുക. മരിക്കുന്നതുവരെ അത് അങ്ങനെയായിരുന്നു. സത്താറിക്കക്ക് സുഖമില്ല എന്നാറിഞ്ഞപ്പോൾ തന്നെ ജയഭാരതി ചേച്ചിയും മകനും ഓടിയെത്തി മരണ സമയത്ത് അദ്ദേഹത്തെ ശുശ്രൂശിച്ചിരുന്നത് അവരാണ്. ബൈജു കൊട്ടാരക്കര പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article