മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ എന്തുകൊണ്ട് നടപടിയില്ല ?

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (15:40 IST)
മരടിൽ തിരദേശ നിയമങ്ങൾ പാലിക്കാതെ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞു. നിയമം കാറ്റിൽപറത്തി നിർമ്മിച്ച ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചുനീക്കണം എന്ന ഉത്തരവിലൂടെ കയ്യേറ്റങ്ങൾക്കെതിരെയുള്ള വലിയ സന്ദേശമാണ് സുപ്രീം കോടതി നൽകുന്നത്. എന്നാൽ ഫ്ലാറ്റിന്റെ നിർമ്മാതാക്കൾക്കെതിരെ കാര്യമായ നടപടികൾ ഒന്നുമില്ല എന്നതാണ് അപാകത.
 
വലിയ വില കൊടുത്ത് ഫ്ലാറ്റുകൾ വാങ്ങി താമസം ആരംഭിച്ചവരാണ് ഇപ്പോൾ പെരുവഴിയിൽ ആയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകൾ പ്രതിശേധിക്കുന്നതിൽ സ്വാഭാവികമായും തെറ്റുകാണാൻ കഴിയില്ല. പലരും തങ്ങളുടെ ജീവിത സമ്പാദ്യങ്ങൾ നൽകിയാണ് ഫ്ലാറ്റുകൾ വാങ്ങിയത്. അത് നഷ്ടപ്പെടുന്ന സ്ഥിതി അംഗികരിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകും.
 
നിയമങ്ങൾ ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ഇതിന് പിന്നിൽ ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ അഴിമതികൾ തെളിയിക്കപ്പെടുകയും വേണം. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ 30 കോടി രൂപയോളം സംസ്ഥാന സർക്കാരിന് ചിലവ് വരും. ഇത് സംസ്ഥാന ഘജനാവിൽനിന്നും ചിലവാക്കേണ്ടതുണ്ടോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. നിയമലംഘനം നടത്തിയവരിൽനിന്നും ഈ പണം ഇടാക്കുക്കയാണ് വേണ്ടത്. എങ്കിൽ മാത്രമേ നിയമ ലംഘനങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍