അന്ന് ടിക് ടോക് താരം ഇന്ന് സിനിമയില്‍ ! മോഹന്‍ലാലിന്റെ മകളായി റമ്പാനില്‍ കല്യാണി പണിക്കര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (11:14 IST)
കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞ മോഹന്‍ലാല്‍ ചിത്രമാണ് റമ്പാന്‍.ഈ ജോഷി ചിത്രത്തിലൂടെ ഫിലിം ക്യാമറയ്ക്ക് മുന്നിലേക്ക് ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കര്‍. മോഹന്‍ലാലിന്റെ മകളായി കല്യാണി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയായതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചെമ്പന്‍ വിനോദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
അപ്പന്റെയും മകളുടെയും കഥയാണ് റമ്പാന്‍. മകളുടെ വേഷം ചെയ്യാന്‍ ഒരു പുതുമുഖത്തെ നിര്‍മ്മാതാക്കള്‍ തിരഞ്ഞിരുന്നു. അങ്ങനെയാണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണിലേക്ക് എത്തിയത്. എല്ലാവിധ തരികിടലുമായി ചെറുപ്പത്തില്‍ ജീവിച്ച വളര്‍ന്നു വന്നപ്പോള്‍ നന്നായ ഒരാളാണ് റമ്പാന്‍.റമ്പാന്‍ എന്ന് പറയുന്ന കഥാപാത്രത്തെ പോലെ തന്നെ കൈയിലിരുപ്പുള്ള ഒരു മകള്‍ ഉണ്ട് സിനിമയില്‍ എന്നാണ് ചെമ്പന്‍ വിനോദ് പറഞ്ഞത്.
 
ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഒരു താരമായിരുന്നു കല്യാണി പണിക്കാര്‍. നല്ലൊരു ഡാന്‍സറും കൂടിയാണ് കല്യാണി.
 
ചെമ്പോസ്‌കി മോഷന്‍ പിച്ചേഴ്‌സ് ഐന്‍സ്റ്റിന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ്, ഐന്‍സ്റ്റിന്‍ സാക്ക് പോള്‍, ശൈലേഷ് ആര്‍ സിങ് എന്നിവര്‍ ചേര്‍ന്ന ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article