ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.'തമാശ' സംവിധായകന്‍ അഷറഫ് ഹംസ ഒരുക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 40 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോഴിതാ റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയനാണ് സംഗീതം ഒരുക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ്, ഒപിഎം സിനിമാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെംബോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.