ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു; പുതിയ സിനിമ പ്രഖ്യാപിച്ചു

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (11:36 IST)
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയതാരം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. പുതുമുഖ സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീന്‍ ആണ് ഭാവനയുടെ നായകന്‍. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 2017 ല്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ 'ആദം ജോണ്‍' എന്ന സിനിമയിലാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article