'കരള്‍ തന്നത് ജോസഫാണ്,ചേട്ടന്‍ ജീവനോടെ ഉണ്ടാവണം,ശസ്ത്രക്രിയക്ക് വിധേയനാകും മുമ്പ് പറഞ്ഞത്, ജോസഫിനെ പരിചയപ്പെടുത്തി ബാല

കെ ആര്‍ അനൂപ്
ചൊവ്വ, 22 ഓഗസ്റ്റ് 2023 (12:04 IST)
നടന്‍ ബാല പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്.കരള്‍ രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം പൊതു ഇടങ്ങളില്‍ നടനെ കൂടുതലായി കാണാന്‍ തുടങ്ങിയ സന്തോഷത്തിലാണ് ആരാധകരും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നത്. ജീവിതം തിരിച്ചു പിടിക്കാന്‍ ആയതില്‍ കാരണക്കാരനായ വ്യക്തിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍.
 
 തനിക്കായി കരള്‍ പകുത്തുനല്‍കിയ ജോസഫ് എന്നെയാണ് ബാല പരിചയപ്പെടുത്തി.ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ ചടങ്ങിനിടെയാണ് ജോസഫിനെ കുറിച്ച് നടന്‍ പറഞ്ഞത്.
 
 'എനിക്ക് കരള്‍ തന്നത് ജോസഫാണ്. ഞാന്‍ പോയാലും എന്റെ ചേട്ടന്‍ ജീവനോടെ ഉണ്ടാവണമെന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകും മുന്‍പ് ജോസഫ് ഡോക്ടറോട് പറഞ്ഞത്. ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞതായി പിന്നീട് ഞാന്‍ അറിഞ്ഞു',-എന്നാണ് ജോസഫിനെ പരിചയപ്പെടുത്തിക്കൊണ്ട് ബാല പറഞ്ഞത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article