പെരുംകള്ളനായി നിവിന്‍ പോളി,'രാമചന്ദ്ര ബോസ്' പക എന്റര്‍ടെയ്‌നര്‍ തന്നെ, ഓണ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടില്ലേ ?
ഓണക്കാലത്ത് റിലീസിന് എത്തുന്ന നിവിന്‍ പോളി ചിത്രമാണ് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' . സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം എന്റര്‍ടെയ്‌നര്‍ തന്നെയാകും. വലിയൊരു മോഷണത്തിനായി പദ്ധതിയിടുന്ന നിവിന്‍ പോളിയും സംഘവുമാണ് ട്രെയിലറില്‍ കാണാന്‍ ആകുന്നത്.
വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, മമിത ബൈജു, ആര്‍ഷ, വിജിലേഷ് തുടങ്ങിയവരാണ് നിവിന്‍ ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നത്.