'വണ്ടി ആയാൽ ചിലപ്പോ തട്ടും, പേടിക്കാൻ വേറെ ആളെ നോക്കണം': തട്ടിക്കയറി ബൈജു

നിഹാരിക കെ എസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (12:14 IST)
Baiju Santhosh
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിതിനെ തുടർന്ന് നടൻ ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് നടൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന്, ബൈജുവിന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് കാണിച്ച് ഡോക്ടർമാർ പോലീസിന് റിപ്പോർട്ട് നൽകുകയായിരുന്നു. കൂടാതെ, ബൈജു ഒരു സ്വകാര്യ ചാനലിനോട് തട്ടിക്കയറിയതായും റിപ്പോർട്ട് ഉണ്ട്. 
 
വണ്ടിയാകുമ്പോൾ തട്ടും എന്ന് ബൈജു പറഞ്ഞു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ബൈജു സ്വകാര്യ ചാനൽ ജീവനക്കാർക്കെതിരേ തട്ടിക്കയറിയത്. 'സംഭവം എന്താണ്? വണ്ടി ഒക്കെ ആകുമ്പം തട്ടും. കുഴപ്പം എന്താ? നിങ്ങക്ക് അതൊക്കെ വല്യ വാർത്തയാണോ? ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല. വേറെ ആളെ നോക്കണം', എന്നാണ് ബൈജു ചാനലിനോട് തട്ടിക്കയറിയത്.
 
അതേസമയം, തിരുവനന്തപുരം വെള്ളയമ്പലത്തു വെച്ച് അപകടത്തിൽപ്പെട്ട ബൈജുവിന്റെ കാർ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പൊലീസ് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമിത വേഗതയിൽ കാർ ഓടിച്ചതിനു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ചു വാഹനം ഓടിച്ചതിനു മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article