'ഒന്നുരണ്ട് പ്രോജക്ടുകള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു'; കാരണം വെളിപ്പെടുത്തി ആത്മീയ രാജന്‍

കെ ആര്‍ അനൂപ്
ബുധന്‍, 18 മെയ് 2022 (11:01 IST)
ജോസഫിന് ശേഷം ജോജുവും ആത്മീയയും ഒന്നിച്ച പുതിയ ചിത്രമായിരുന്നു 'അവിയല്‍'.ജോസഫിന് ശേഷം അധികം സിനിമകളില്‍ താരത്തെ കാണാത്തത് എന്തുകൊണ്ടാണെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആത്മീയ.
 
' ജോസഫിന് ശേഷം വന്ന ഓഫറുകളില്‍ മിക്കതും അതുപോലെ തന്നെയുള്ള കഥാപാത്രങ്ങളായിരുന്നു. അതേ വേഷവും ലുക്കുമെങ്കിലും മാറ്റണമെന്ന ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് ഒന്നുരണ്ട് പ്രോജക്ടുകള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു.'-ആത്മീയ പറഞ്ഞു.
വിജയ് സേതുപതി- ജയറാം കൂട്ടുകെട്ടില്‍ പിറന്ന മാര്‍ക്കോണി മത്തായിയിലും ആത്മീയ അഭിനയിച്ചിരുന്നു.മാനം കൊത്തി പറവൈ എന്ന തമിഴ് ചിത്രത്തിലാണ് ആത്മിയ ആദ്യമായി നായികയായത്, അതില്‍ ശിവകാര്‍ത്തികേയനൊപ്പം ഒരു ഗ്രാമീണ പെണ്‍കുട്ടിയായി അഭിനയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article