കൂമന് ശേഷം ആസിഫ് അലി- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടും, നായികയായി അപർണ ബാലമുരളി

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2025 (17:25 IST)
കൂമന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്ന മിറാഷ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സിന്റെയും ബെഡ് ടൈം സ്റ്റോറീസിന്റെയും സഹകരണത്തോടെ ഇ4 എക്‌സ്പിരിമെന്‍്‌സും നാദ് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ അവതരിപ്പിക്കുന്നത്.
 
അടുത്തെത്തുമ്പോള്‍ മങ്ങുന്നു എന്ന ടാഗ് ലൈനോറ്റെയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍. ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തില്‍ ആസിഫ് അലി ചെയ്ത ത്രില്ലര്‍ സിനിമകളായ തലവന്‍, കിഷ്‌കിന്ധാ കാണ്ഡം എന്നിവ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2025ലും ആസിഫിന്റെ പുറത്തിറങ്ങാനുള്ള സിനിമയായ രേഖാചിത്രവും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. കൂമന് ശേഷം ജീത്തു ജോസഫ് ചെയ്യുന്ന സിനിമയും സമാനമായ സിനിമയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article