ഓസ്റ്റിൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. രതീഷ് രവിയുടെ രചനയിൽ ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിക്കുന്നത്. മോഹൻലാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങിയതായി ആഷിക് പറയുന്നു. ഈ വർഷം തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. അടുത്ത വർഷം വിഷുവിനായിരിക്കും സിനിമ തിയേറ്ററിൽ എത്താൻ പോകുന്നത്.
4 മണിക്കൂർ എടുത്താണ് ഞങ്ങൾ കഥ ലാൽ സാറിനോട് പറഞ്ഞത്. ആ നാല് മണിക്കൂറുകൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അവിടെ പോകുന്ന സമയം അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാകുമോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ഒരു രണ്ട് മണിക്കൂർ സമയമായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ 4-5 മണിക്കൂർ സമയം ഞങ്ങൾ ലാൽ സാറുമായി ചെലവഴിച്ചു. ആ നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അത് പറഞ്ഞറിയിക്കാൻ പറ്റില്ല, ഒരു ഫാൻ ബോയ് മൊമെന്റ് തന്നെയായിരുന്നു.
'ഒരു വലിയ സിനിമ തന്നെയാണ് L 365. ലാലേട്ടൻ കുറച്ച് നാളുകൾക്ക് ശേഷം ഒരു പൊലീസ് ഓഫീസർ ആയി അഭിനയിക്കുന്ന സിനിമയാണ് ഇത്. ഒരു പ്രോപ്പർ കൊമേർഷ്യൽ ഫോർമാറ്റിൽ ഉള്ള ഒരു കംപ്ലീറ്റ് ലാലേട്ടൻ പടമായിരിക്കും L 365. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി മ്യൂസിക് ഒരുക്കുന്നത്. ഈ സിനിമയിൽ എല്ലാമുണ്ട്. ലാൽ സാർ ഏറെ നാളുകൾക്ക് ശേഷം ഒരു പൊലീസ് കഥാപാത്രം ചെയ്യുന്നു. അതിൽ ഹ്യൂമറുണ്ട്, ത്രില്ലറാണോ എന്ന് ചോദിച്ചാൽ അങ്ങനെയും പറയാം', നിർമാതാവ് പറയുന്നു.