Mohanlal 365: വിജയ് സൂപ്പറും പൗര്‍ണ്ണമിയും, തല്ലുമാല എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. മോഹന്‍ലാലാണ് നായകന്‍.
രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുക. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മാണം. മോഹന്‍ലാലിന്റെ സിനിമ കരിയറിലെ 365-ാം ചിത്രമാണിത്.
ജയസൂര്യയെ നായകനാക്കി ഓസ്റ്റിന്‍ ഡാന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതായി 2023 ല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് തന്നെയായിരുന്നു നിര്‍മാണം. ഈ പ്രൊജക്ട് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനായ 'അഞ്ചാം പാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഓസ്റ്റിന്‍ ഡാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.