മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ ഹിറ്റായിരുന്നു. തുടരും ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രത്തിൽ മോഹൻലാൽ, ശോഭന, തോമസ് മാത്യു തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. തുടരുമിന്റെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് സിനിമ ട്രേഡ് അനലിസ്റ്റുകളായ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം.
ആവേശം നിറച്ച നിമിഷങ്ങളിലൂടെ, 'തുടരും' പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.