ഡ്രൈവ് ചെയ്യുമ്പോൾ പുള്ളിയുടെ ഭാ​ഗത്ത് തെറ്റ് വന്നാലും അത് മമ്മൂക്ക സമ്മതിച്ച് തരില്ല; മനോജ് കെ ജയൻ

നിഹാരിക കെ.എസ്

ശനി, 5 ജൂലൈ 2025 (11:54 IST)
മലയാള സിനിമയിലെ വണ്ടി ഭ്രാന്തന്മാരുടെ ലിസ്റ്റിൽ ഒന്നാമത് മമ്മൂട്ടിയുണ്ടാകും. വാഹനപ്രേമിയായതുകൊണ്ട് ഡ്രൈവിങും വളരെ ഇഷ്ടമാണ് മമ്മൂട്ടിക്ക്. ഡ്രൈവറുണ്ടെങ്കിലും പലപ്പോഴും അ​ദ്ദേഹം പാസഞ്ചർ സീറ്റിലും മമ്മൂക്ക ഡ്രൈവിങ് സീറ്റിലുമാണ്. പാർക്കിങ് ജോലി മാത്രമെ മമ്മൂക്കയുടെ ഡ്രൈവർക്കുള്ളുവെന്ന് തമാശയായി ആരാധകർ പറയാറുണ്ട്. മമ്മൂട്ടിയുടെ കൂടെ യാത്ര ചെയ്ത അനുഭവത്തെ കുറിച്ച് മുൻപ് ശ്രീനിവാസൻ അടക്കമുള്ള നടന്മാർ പങ്കുവെച്ചിട്ടുണ്ട്.
 
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ മനോജ് കെ ജയൻ. ധീരൻ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയനൊപ്പം വിനീതും സുധീഷും അശോകനും സിദ്ധാർത്ഥ് ഭരതൻ, ശബരീഷ് തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു. ഈ അഭിമുഖത്തിൽ സംസാരിക്കവെയാണ് മമ്മൂട്ടിക്ക് സ്പീഡിനോടുള്ള കമ്പത്തെ കുറിച്ച് മനോജും സുധീഷും പറഞ്ഞത്. 
 
'മമ്മൂക്കയ്ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടോ?. ഭയങ്കര സ്പീഡാണ് പറപ്പിക്കും. ഡ്രൈവിങിനിടെ പുള്ളിയുടെ ഭാ​ഗത്ത് നിന്ന് തെറ്റ് വന്നാലും വഴിയെ പോകുന്നവരെ ചീത്ത വിളിക്കും‍. അതാണ് മമ്മൂക്കയുടെ സ്പെഷ്യാലിറ്റി. പോകുന്ന പോക്ക് കണ്ടില്ലേ... അവൻ കാരണം അല്ലേ ഞാൻ ഇങ്ങനെയായതെന്ന് പറയും. കാറിൽ ഒപ്പം ഇരിക്കുന്ന നമുക്ക് അറിയാം പുള്ളിയുടെ ഭാ​ഗത്ത് തെറ്റുണ്ടെന്ന് പക്ഷെ പുള്ളി സമ്മതിക്കില്ല. ഞാൻ മമ്മൂക്കയ്ക്കൊപ്പം ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെന്നാണ് മനോജ് പറഞ്ഞത്. തുടർന്ന് വല്യേട്ടൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്ന അനുഭവം സുധീഷും പങ്കുവെച്ചു.
 
വല്യേട്ടന്റെ ഷൂട്ടിങ് സമയത്ത് പുള്ളി ഓട്ടോക്കാരനെ ചീത്ത പറഞ്ഞിട്ടുണ്ട്. ഓട്ടോക്കാരൻ ഞെട്ടിപ്പോയി. പക്ഷെ ഹാപ്പിയായി. മമ്മൂക്ക എന്ന ചീത്ത പറഞ്ഞല്ലോയെന്ന് ഓർത്ത്. ചീത്ത വിളികേട്ട് തിരിച്ച് പറയാൻ വേണ്ടി ഓട്ടോക്കാരൻ തുടങ്ങിയപ്പോഴാണ് വണ്ടിയിൽ മമ്മൂക്കയാണെന്ന് അയാൾ മനസിലാക്കിയതെന്നും അതോടെ അയാൾ ഹാപ്പിയായിയെന്നും സുധീഷ് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍