മോഹന്‍ലാലിനോടു മുട്ടാന്‍ ഫഹദ് ഫാസില്‍; മമ്മൂട്ടി ചിത്രത്തിനും സാധ്യത

രേണുക വേണു

വ്യാഴം, 17 ജൂലൈ 2025 (09:40 IST)
Fahadh Faasil, Mohanlal and Mammootty

ഇത്തവണ ഓണം കളറാകും. ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ ചിത്രങ്ങളുടെ പോരാട്ടമാകും ശ്രദ്ധേയമാകുക. 
 
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ 'ഹൃദയപൂര്‍വ്വം' ഓഗസ്റ്റ് 28 നു തിയറ്ററുകളിലെത്താനാണ് സാധ്യത. ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയുടെ കഥ അഖില്‍ സത്യന്റെതാണ്. അനൂപ് സത്യന്‍ ചിത്രത്തില്‍ അസോസിയേറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. മാളവിക മോഹനന്‍ ആണ് നായിക. 
 
ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര' ഓഗസ്റ്റ് 29 നാണ് റിലീസ്. കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ എന്നിവര്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിഖ് ഉസ്മാനാണ് നിര്‍മാണം. 
 
ഓണം റിലീസ് ആയി മമ്മൂട്ടി ചിത്രവും ഉണ്ടായേക്കും. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' റിലീസിനൊരുങ്ങുകയാണ്. ചെന്നൈയിലുള്ള മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും റിലീസ് പ്രഖ്യാപനം. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ ആയിരിക്കും കളങ്കാവല്‍ തിയറ്ററുകളിലെത്തുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍