'ജാക്ക് ആന്‍ഡ് ഡാനിയല്‍', 'മരക്കാര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ വീണ്ടും മോളിവുഡിലേക്ക്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ത്രില്ലറിലൂടെയാണ് തിരിച്ചുവരവ്.
ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം.നടി നിക്കി ഗല്‍റാണിയാണ് നായിക. മലയാളത്തിലും തമിഴിലുമായാണ് റിലീസ്.ദിനേശ് പള്ളത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രവീന്ദ്രനും പ്രദീപ് നായരും ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത് വി ടി ശ്രീജിത്താണ്.