ബോളിവുഡിലെ സിനിമാക്കാരില്‍ നിന്നും അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. 500, 800 കോടി രൂപ ബജറ്റില്‍ സിനിമകള്‍ നിര്‍മിക്കാന്‍ മാത്രമാണ് ബോളിവുഡ് ശ്രമിക്കുന്നത്. ബോക്‌സോഫീസില്‍ മാത്രം ലക്ഷ്യമിട്ടുള്ള വെറും വ്യവസായമായി സിനിമ മാറിയത് മനസ്സ് മടുപ്പിക്കുന്നു. ഒരു സംവിധായകനെന്ന നിലയില്‍ ക്രിയേറ്റിവിറ്റിക്ക് അവിടെ ഇടമില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു. നിലവില്‍ തമിഴ്, മലയാളം ഭാഷകളില്‍ നിര്‍മാണത്തിലും അഭിനയത്തിലും സജീവമാണ് അനുരാഗ് കശ്യപ്. അധികം വൈകാതെ സംവിധായകനെന്ന നിലയിലും തെന്നിന്ത്യന്‍ സിനിമകളില്‍ അനുരാഗ് കശ്യപിനെ കാണാനാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.